എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി


കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണ്. ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഇ.ഡിയുടെ പക്കല്‍ ഇല്ല. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആ ഉദ്യോഗസ്ഥന്‍ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നുവെന്നും ശിവശങ്കര്‍ ജാമ്യഹര്‍ജിയിൽ പറയുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed