ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ചു; ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ അവശനിലയിൽ


ചാലക്കുടി: കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമകൃഷ്ണൻ നൃത്തം പഠിപ്പിക്കുന്ന ഉണ്ണിശേരി രാമൻ മെമ്മോറിയൽ കലാഗൃഹത്തിന്‍റെ മുകൾനിലയിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയശേഷം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.  സംഗീതനാടക അക്കാദമിയുടെ ഓൺ‍ലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ അപേക്ഷ നൽകിയതു നിരസിച്ചതിനെതുടർന്നു തൃശൂർ സംഗീതനാടക അക്കാദമിയുടെ മുന്പിൽ കഴിഞ്ഞദിവസം രാമകൃഷ്ണൻ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. 

രാമകൃഷ്ണന്‍റെ അപേക്ഷ തള്ളിയ അക്കാദമി, ഇതു സ്ത്രീകൾക്കുള്ളതാണെന്നു പറഞ്ഞെന്നു ചൂണ്ടിക്കാട്ടി രാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ പരാതി ഉന്നയിച്ചിരുന്നു. അക്കാദമിയുടെ മാനുവലിലോ ഏതെങ്കിലും ചട്ടങ്ങളിലോ നൃത്തപരിപാടിക്കായി തയാറാക്കിയ നിയമങ്ങളിലോ ഇത്തരമൊരു കാര്യം പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ രാമകൃഷ്ണൻ, തന്നെ വിലക്കിയതു ലിംഗവിവേചനവും ജാതിവിവേചനവുമാണെന്നും പരാതിപ്പെട്ടിരുന്നു. മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയയാളാണ് ആർ.എൽ.വി രാമകൃഷ്ണൻ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed