കൽപ്പന ചൗളയുടെ പേരിൽ ബഹിരാകാശ പേടകം വിക്ഷേപിച്ച് നാസ


വാഷിംഗ്ടൺ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ചരക്കുകളുമായി സിഗ്നസ് ബഹിരാകാശ പേടകം നോർത്ത്റോപ്പ് ഗ്രുമ്മൻ വിക്ഷേപിച്ചു. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കൽപ്പന ചൗളയുടെ പേരിലാണ് സിഗ്നസ് പേടകം അറിയപ്പെടുന്നത്. അന്‍റാറെസ് റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. 

രണ്ടു ദിവസം യാത്ര ചെയ്താണ് പേടകം അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേരുക. ശാസ്ത്ര ഗവേഷണ സാമഗ്രികളുടെ 1217 കിലോഗ്രാമും ഉപകരണങ്ങൾ ചേർന്ന് 852 കിലോഗ്രാമുമാണ് പേടകത്തിലുള്ളത്. രക്താർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നിന്‍റെ ബയോളജിക്കൽ പരിശോധന ഉൾപ്പെടെ ഇതിലുണ്ട്. 

ബഹിരാകാശ വിളകൾക്ക് മാതൃകയായി മുള്ളങ്കി വളർത്തുന്നതിനുള്ള പഠനം, ബഹിരാകാശ യാത്രികർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന കോംപാക്ട് ടോയ്ലറ്റ്, പര്യവേക്ഷണ ദൗത്യങ്ങൾക്കായുള്ള 360 ഡിഗ്രി വെർച്വൽ റിയാലിറ്റി ക്യാമറ തുടങ്ങിയവ ചരക്ക് ബഹിരാകാശ ദൗത്യത്തിലുണ്ട്.

You might also like

  • Straight Forward

Most Viewed