അഴിമതിയിൽ മുഖ്യമന്ത്രിയുടെ മക്കൾക്കും പങ്ക്; ആരോപണവുമായി കെ. സുരേന്ദ്രൻ


 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകനും മകൾക്കും അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകൾ വീണക്ക് എതിരെ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിവിധ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ കൂട്ടു നിൽക്കുകയാണ്. മന്ത്രി കെ ടി ജലീൽ ഖുർആനിന്റെ മറവിൽ സ്വർണം തന്നെയാണ് കടത്തിയത്. മന്ത്രിക്ക് എതിരായി ബിജെപി സമരം തുടരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

You might also like

Most Viewed