കുട്ടനാടും ചവറയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കുട്ടനാട്ടിൽ തോമസ് കെ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടതോടെ കേരളത്തിലെ രണ്ട് മണ്ഡലങ്ങളും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഏറക്കുറെ അപ്രതീക്ഷിതമായി വന്ന പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളേയും അങ്കലാപ്പിലാക്കി. കുട്ടനാട്ടിലും ചവറയിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും മുന്നണി മാറ്റ സാധ്യതകളും എല്ലാം ഇതോടെ സജീവമാകുകയാണ്.
കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍സിപിയുടെ തോമസ് കെ തോമസ്. അന്തരിച്ച മുന്‍ കുട്ടനാട് എംഎല്‍എയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയുടെ സഹോദരനാണ് അദ്ദേഹം. ഇക്കാര്യം മന്ത്രി എകെ ശശീന്ദ്രന്‍ കോഴിക്കോട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
