രമ്യാ ഹരിദാസ് എം.പിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു


തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു. ബോണറ്റിൽ അടിക്കുകയും വാഹനത്തിൽ കരിങ്കൊടി കെട്ടുകയും ചെയ്തു. തന്നെ കൊല്ലുമെന്ന് വാഹനം തടഞ്ഞവർ ഭീഷണിപ്പെടുത്തിയെന്ന് രമ്യാഹരിദാസ് പറഞ്ഞു.

തിരുവനന്തപുരത്തു നിന്നും ചങ്ങാനാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ആണ് ആലത്തൂർ എംപിയായ രമ്യാഹരിദാസിന്റെ വാഹനം തടഞ്ഞത്. ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘർഷം നിലനിൽക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. ഡിവൈഎഫ്ഐ യുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ് വെഞ്ഞാറമൂട് ജങ്ഷനിൽ വെച്ച് വാഹനം തടഞ്ഞതെന്ന് രമ്യാഹരിദാസ് പറയുന്നു.
വാഹനത്തിന്റെ രണ്ട് വശങ്ങളിലും കരിങ്കൊടി കെട്ടി. കോൺഗ്രസുകാർ ആരും വെഞ്ഞാറമൂട് വഴി പോകണ്ട. കണ്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പോലീസിനു നൽകിയ പരാതിയിൽ രമ്യാ ഹരിദാസ് പറയുന്നു.

You might also like

  • Straight Forward

Most Viewed