എഫ്‌സിആർഎ ഭേദഗതി ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം: മല്ലികാർജുൻ ഖാർഗെ
ശാരിക l കേരളം
ഇടുക്കി: വഖഫ് ബില്ല് മുസ്ലിം വിഭാഗത്തെ ബാധിച്ചതുപോലെയാണ് എഫ്‌സിആർഎ (FCRA) ഭേദഗതി ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം പരിഷ്കാരമല്ലെന്നും ക്രൈസ്തവ സഭകൾക്കെതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ഏലപ്പാറയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അധികാരം തങ്ങളുടെ കൈകളിൽ മാത്രം ഒതുങ്ങണമെന്നാണ് ഇരുവരുടെയും ആഗ്രഹം. എൽഡിഎഫ് സർക്കാർ തോട്ടം തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ മറന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
വന്യജീവി സംഘർഷം രൂക്ഷമായിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. വിദ്യാഭ്യാസമുള്ള കേരളത്തിലെ യുവാക്കൾക്ക് ഇവിടെ ജോലിയില്ലാത്ത അവസ്ഥയാണെന്നും അവർ വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുകയാണെന്നും ഖാർഗെ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
fddg
