ചവറയിൽ ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർത്ഥി
കൊല്ലം: ചവറയിൽ ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫ് പ്രവർത്തനം തുടങ്ങി. നാളെ യുഡിഎഫ് ജില്ലാ നേതൃയോഗം ചേരും. ചവറ വൻ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
