കേരളത്തിൽ ഇന്ന് 2543 പേർക്ക് കോവിഡ്: 2097 പേർക്ക് രോഗമുക്തി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 532, മലപ്പുറം 298, ആലപ്പുഴ 286, എറണാകുളം 207, തൃശൂർ 189, കോഴിക്കോട്, കാസർഗോഡ് 157, കൊല്ലം 156, കണ്ണൂർ 135, പാലക്കാട് 127, കോട്ടയം 126, പത്തനംതിട്ട 88, ഇടുക്കി 49, വയനാട് 19 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചലരുടെ ജില്ല തിരിച്ചുള്ള കണക്ക്. 7 മരണങ്ങളാണ് ഇന്ന് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.                                                                                                       ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 156 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2260 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 229 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 497 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 279 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 228 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, തൃശൂർ ജില്ലയിൽ് നിന്നുള്ള 178 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 157 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 152 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 144 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 120 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 117 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 98 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 69 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 13 പേർക്കുമാണ് ഇന്ന് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed