സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കോവിഡ്; 2243 പേർക്ക് സന്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2476 പേർക്ക് കോവിഡ്−19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 461, മലപ്പുറം 352, കോഴിക്കോട് 215, തൃശൂർ 204, ആലപ്പുഴ, എറണാകുളം 193, പത്തനംതിട്ട 180, കോട്ടയം 137, കൊല്ലം 133, കണ്ണൂർ 128, കാസർഗോഡ് 101, പാലക്കാട് 86, ഇടുക്കി 63, വയനാട് 30 എന്നിങ്ങനെയാണ്് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്−19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2243 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 175 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 445 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 332 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 205 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 183 പേർ ക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 164 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 145 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 131 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 111 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 79 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 64 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 50 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

