കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികളുടെ സംഘർഷം: 12 പേർക്കെതിരെ കേസ്; 20-ഓളം പേർക്ക് പരിക്ക്
ശാരിക
കൊച്ചി: കടവന്ത്ര സൗത്ത് ജനതാ റോഡിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ 12 പേർക്കെതിരെ പോലീസ് കേസ് എടുത്തു. തേവര സേക്രഡ് ഹാർട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാർത്ഥികളാണ് നടുറോഡിൽ ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ 20 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എസ്എച്ച് കോളജിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു രാത്രിയിലെ ഏറ്റുമുട്ടൽ.
പാലാരിവട്ടം പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
്ുപ്ിുപ

