എസ്എഫ്ഐ സമരം: വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയിട്ടില്ല, തകരാറിലായ ലൈറ്റുകളുടെ ശവമഞ്ചമാണ് നാടകമാക്കിയതെന്ന് എസ്എഫ്ഐ
ഷീബ വിജയൻ
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പ്രതിഷേധ സമരത്തിനിടെ വിസി സിസ തോമസിന്‍റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ വ്യാജ പ്രചാരണമാണെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. തിയേറ്റർ ഡിപ്പാർട്ട്‌മെന്റിലെ സാങ്കേതിക ഉപകരണങ്ങളായ ലൈറ്റുകൾ പ്രവർത്തനരഹിതമായതിൽ പ്രതിഷേധിച്ച്, ലൈറ്റുകൾ മരണപ്പെട്ടതായി കാണിച്ച് നടത്തിയ ഒരു പ്രതിഷേധ നാടകമായിരുന്നു അതെന്ന് എസ്എഫ്‌ഐ ഭാരവാഹികൾ വിശദീകരിച്ചു. ലൈറ്റുകൾ അടക്കം തകരാറിലാണെന്ന് കാണിച്ചുള്ള ഈ പ്രതിഷേധത്തെ വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരമായി ചിലർ തെറ്റായി ചിത്രീകരിക്കുകയായിരുന്നു.
അതേസമയം, സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക, അധ്യാപകരുടെ നിയമനം സമയബന്ധിതമായി നടത്തുക തുടങ്ങി 18 ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം 25-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ുരബുപിു

