കൊച്ചിയിൽ നിന്ന് വരാൻ പറ്റാത്തവർക്ക് സൗകര്യം ഒരുക്കി ബഹ്റൈൻ ഇന്ത്യൻ എംബസി


 

മനാമ : ഏറെ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരുന്ന ആദ്യ വിമാനത്തിൽ കയറാൻ സാധിക്കാത്ത യാത്രക്കാർക്ക്‌ ആഗസ്റ്റ് 28ന് കണ്ണൂരിൽ നിന്നോ, അഗസ്റ്റ് 30ന് ഡൽഹിയിൽ നിന്നോ വരാവുന്നതാണെന്നു ബഹ്‌റൈൻ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ഇങ്ങനെ വരാൻ ഉദ്ദേശിക്കുന്നവർ മനാമ എയർ ഇന്ത്യ ഓഫീസിൽ നിന്നാണ് ടിക്കറ്റുകൾ വാങ്ങിക്കേണ്ടത്. കൊച്ചി വിമാനത്തിൽ യാത്ര ചെയ്യാനായി ഇമെയിൽ ലഭിച്ചവർക്കാണ് ഇങ്ങനെ വരാൻ സാധിക്കുക എന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.

വളരെ ചുരുങ്ങിയ സമയം മുന്പ് മാത്രം ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത് കാരണം നിരവധി പേർക്ക് കൊച്ചിയിൽ നിന്നുള്ള വിമാനത്തിൽ തിരികെ വരാൻ സാധിച്ചില്ല എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ബഹ്റൈനിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ജോലി നഷ്ടപ്പെട്ടും, വിസാകാലാവധി കഴിഞ്ഞും നാട്ടിൽ കഴിയുന്നത്. ഇവർക്ക് തിരികെ വരാനുള്ള വിമാനസെർവീസുകളെ പറ്റി കുറഞ്ഞത് മൂന്ന് ദിവസം മുന്പെങ്കിലും അറിയിപ്പ് ലഭിക്കുകയാണെങ്കിൽ മാത്രമേ മിക്കവർക്കും ഇത് ഉപകാരപ്രദമാകൂ എന്നാണ് യാത്രക്കാർ ചൂണ്ടികാട്ടുന്നത്. അതേസമയം എയർബബിൾ കോൺ്ട്രാകറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിൽ തീരുമാനമാകുകയാണെങ്കിൽ നാട്ടിൽ നിന്ന് വരുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ യാത്രക്കാർക്ക് ബഹ്റൈനിലേയ്ക് യാത്ര ചെയ്യാൻ സാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed