പിണറായി വിജയൻ ശുദ്ധമനസ്സിന് ഉടമയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ


ഷീബ വിജയൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശുദ്ധ മനസിന്റെ ഉടമയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പിണറായി വിജയൻ കർക്കശ്യവും ലക്ഷ്യബോധവും ഉള്ളയാളാണ്. ഒരു ലക്ഷ്യം മനസ്സിൽ കണ്ടാൽ അതിൽ എത്തിക്കുന്നതിനുവേണ്ടി ശ്രമിക്കും. വിദ്യാർത്ഥി നേതാവായി വന്ന് പാർട്ടിയുടെ സമുന്നത നേതാവായ ആളാണ് പിണറായിയെന്നും, ആ കർക്കശ്യം അദ്ദേഹം പാർട്ടിക്ക് അകത്തും സമൂഹത്തിന് മുന്നിലും പ്രകടിപ്പിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. എന്നാൽ തനിക്കറിയാവുന്ന പിണറായി വിജയൻ ഒരു ശുദ്ധ മനസിന്റെ ഉടമയാണെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തിരുവഞ്ചൂർ വ്യക്തമാക്കി.

കേരളം കണ്ട മൂന്ന് മുഖ്യമന്ത്രിമാരിൽ ഏറ്റവും ശുദ്ധനായ മുഖ്യമന്ത്രി ഇ.കെ. നായനാരാണെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ. നായനാർ ശുദ്ധനായ ഒരു കാരണവരെ പോലെയുള്ള മുഖ്യമന്ത്രി ആയിരുന്നു. തമാശ രൂപേണ കാര്യങ്ങൾ പറയുന്ന വ്യക്തിയായിരുന്നു അദ്ദേഹം. നായനാരോട് പ്രതിപക്ഷ കക്ഷി എന്താടോ എന്ന് ചോദിച്ചാൽ തമാശ രൂപേണയുള്ള പെരുമാറ്റമാണ് ഉണ്ടാകാറ്. താനുൾപ്പെടെയുള്ളവർക്ക് അത് അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നും, കോൺഗ്രസ് ശൈലിയിലുള്ള പ്രവർത്തനമാണ് അദ്ദേഹം നടത്തിയിരുന്നതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

അതേസമയം വി.എസ്. അച്യുതാനന്ദൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും തന്നെ ഗൗരവത്തോടെയുള്ളതാണ്. ആ സമീപനത്തിലാണ് അദ്ദേഹം ആളുകളോട് ഇടപെട്ടിരുന്നത്. മൂന്ന് മുഖ്യമന്ത്രിമാരും വ്യത്യസ്തമായ ശൈലിയിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

്ിിുു്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed