സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ചു; ഓണം അഡ്വാൻസ് 20,000 രൂപ
ശാരിക
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ചു. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും.
സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കുന്നതാണ്.
ഓഗസ്റ്റ് 17 മുതൽ ഇവയുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിച്ചിട്ടുണ്ട്. പാർട്ട് ടൈം, കൺടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.
dfgdfg

