മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജനുവരി ഒന്ന് മുതലുള്ള കുടിശിക ഉള്‍പ്പടെയാണ് നല്‍കുന്നത്.

14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണം നടക്കുന്നത്. മന്ത്രി സഭാ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed