ആസിഫ് അലി ചിത്രം മഹേഷും മാരുതിയും


മാരുതി കാറിനെ കേന്ദ്ര കഥാപാത്രമാക്കി സച്ചി- സേതു കൂട്ടുകെട്ടിലെ സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ആസിഫലി നായകനായെത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻ പിള്ളരാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഎസ്എൽ ഫിലിം ഹൗസുമായി ചേർന്ന് മണിയൻപിള്ള രാജുവാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്ത് വിടും.

രാച്ചിയമ്മ, എല്ലാം ശരിയാകും, പറന്ന് പറന്ന്, തട്ടും വെള്ളാട്ടം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ആസിഫ് ചിത്രങ്ങൾ. മമ്മൂട്ടി നായകനായെത്തിയ ഒരു കുട്ടനാടൻ ബ്ലോഗാണ് സേതു സംവിധാനം ചെയ്ത ചിത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed