പിണറായി വിജയന്‍റെ സമനില തെറ്റിയിരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും പിണറായി വിജയന്‍റെ സമനില തെറ്റിയിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. താൻ സെക്രട്ടറിയറ്റിൽ അതിക്രമിച്ചു കയറിയിട്ടില്ല. സെക്രട്ടറിയറ്റിലെ ഗേറ്റുകൾ തുറന്നിട്ടിരിക്കുകയായിരുന്നു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പോലീസുകാർ തന്നെ അഭിവാദ്യം ചെയ്യുകയായിരുന്നു. താൻ ഒരു അക്രമവും നടത്തിയിട്ടില്ല. മാധ്യങ്ങളുടെ ദൃശ്യങ്ങൾ നോക്കിയാൽ ഇക്കാര്യം മനസിലാകും. പിന്നീട് തന്നെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

