എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കോവിഡ്
തിരുവനന്തപുരം: മന്ത്രി എ.സി. മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. മന്ത്രിക്ക് കോവിഡ് പരിശോധന നടത്തും. സെക്രട്ടേറിയറ്റിലെ അനക്‌സ് 1ലെ അഞ്ചാം നിലയും അടച്ചു.

