സെക്രട്ടറിയേറ്റിൽ അതിക്രമിച്ചു കടന്നു; കെ. സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ അതിക്രമിച്ചു കയറിയെന്നു ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ്. സുരേന്ദ്രൻ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ സുരേന്ദ്രനും പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ ഇവരെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു. കോവിഡ് രോഗനിയന്ത്രണ നിർദേശം ലംഘിച്ചതിനും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

