നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് വി.ഡി. സതീശൻ


ശാരിക l കേരളം തിരുവനന്തപുരം: ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശപ്രകാരം മുൻമന്ത്രിയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി.എസ്. ശിവകുമാർ നിതിൻ രാജിന്റെ വീട്ടിലെത്തിയാണ് ചെക്ക് കൈമാറുന്നത്. വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുകയും നൽകുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും ജാതീയമായി അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം ഉന്നയിക്കുന്ന പരാതി.

article-image
.

You might also like

  • Lulu Exchange
  • Straight Forward

Most Viewed