പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറിൽ മികച്ച പോളിംഗ്; പ്രമുഖർ വോട്ട് രേഖപ്പെടുത്തി
ശാരിക l കേരളം
കൊച്ചി: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്തെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാകുന്നു. ആദ്യ ഘട്ടത്തിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം 5.3 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രമുഖ നേതാക്കൾ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ഇടതുമുന്നണി ഭരണത്തുടർച്ച അവകാശപ്പെട്ടപ്പോൾ, സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്ന് യുഡിഎഫ് നേതാക്കളും പ്രതികരിച്ചു.
അതേസമയം, പുന്നപ്ര പറവൂർ വി.എസ്. അച്യുതാനന്ദൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 92-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് വൈകിയത് വോട്ടർമാരെ ബുദ്ധിമുട്ടിച്ചു. രാവിലെ എട്ട് മണിയായിട്ടും ഇവിടെ വോട്ടെടുപ്പ് ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ പോളിംഗ് സുഗമമായി പുരോഗമിക്കുകയാണ്. കൂടുതൽ വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ വിപുലമായ പ്രചാരണങ്ങൾ നടന്നിരുന്നു.
കന്നി വോട്ടർമാരെ മധുരം നൽകിയാണ് പലയിടങ്ങളിലും സ്വീകരിക്കുന്നത്. വൈകുന്നേരം ആറ് മണി വരെ ക്യൂവിലുള്ള എല്ലാ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75.75 ശതമാനം എന്ന പോളിംഗ് നിരക്ക് ഇത്തവണ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ.
sdfgdfsg




