മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ
ഷീബ വിജയൻ
കോട്ടയം: പ്രശസ്ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ തംബുരുവിനെ (36) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ്കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ കട്ടത്തറ വീട്ടിൽ തംബുരുവിനെ വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
'ക്വീൻ ഫിഷർ' എന്ന യൂട്യൂബ് ചാനലിലൂടെ നാടൻ രീതിയിലുള്ള മത്സ്യബന്ധന വീഡിയോകൾ പങ്കുവെച്ചാണ് തംബുരു ശ്രദ്ധനേടിയത്. കൈകൾ വെള്ളത്തിൽ തൊട്ട് തപ്പി മീൻപിടിക്കുന്ന പരമ്പരാഗത രീതിയെക്കുറിച്ചുള്ള ഇവരുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കുടുംബപ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹമോചിതയായ ഇവർ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് മകൾ സ്കൂൾ കഴിഞ്ഞ് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വൈക്കം പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു.
dfsdfdsds

