നടൻ അനിൽ മുരളി അന്തരിച്ചു

കൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ടെലിവിഷൻ സീരിയൽ രംഗത്തുകൂടിയാണ് അഭിനയരംഗത്തെത്തിയത്.
കന്യാകുമാരിയിലെ ഒരു കവിതയാണ് അനിലിന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. പ്രധാനമായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.