ബാലഭാസ്കറിന്‍റെ മരണം; കേസ് സിബിഐ അന്വേഷിക്കും


തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും വാഹനാപകടത്തിൽ മരിച്ച കേസ് സിബിഐ അന്വേഷിക്കും. കേരള പോലീസിന്‍റെ കൈയ്യിൽ നിന്നും അന്വേഷണം ഏറ്റെടുത്ത സിബിഐ കേസിൽ എഫ്ഐആർ ഇട്ടു. സിബിഐക്ക് കേസ് കൈമാറാൻ കഴിഞ്ഞ വർഷം കേരള സർക്കാർ ശുപാർശ ചെയ്തിരുന്നു. 

അതേസമയം, ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി അച്ഛൻ ഉണ്ണി രംഗത്തെത്തി. അപകടത്തിൽ ദുരൂഹതയുണ്ടെന്നും കേസിൽ സ്വർണക്കടത്ത് സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Straight Forward

Most Viewed