സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി


കൊല്ലം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതത്. കോഴിക്കോട് ജില്ലയിൽ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ 20−ാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം. കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ‍. ഇയാളുടെ നാല് കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

63 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദ് ആണ് ജില്ലയിൽ ഇന്ന് റിപ്പോർ‍ട്ട് ചെയ്ത രണ്ടാമത്തെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed