തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; കിൻഫ്രയിൽ 88 പേർക്ക് കൊവിഡ്


തിരുവനന്തപുരം: മേനംകുളത്തെ കിൻഫ്രയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂവാർ ഫയർ സ്റ്റേഷനിലെ 9 ജീവനക്കർക്കും സെക്രട്ടേറിയറ്റ് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ ഇന്നലെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ക്വാറൻ്റീനിൽ പോകണമെന്ന് റൂറൽ എസ്പി നിർദ്ദേശം നൽകി. മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിർദ്ദേശം.

You might also like

  • Straight Forward

Most Viewed