മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്വാറന്റൈനിൽ
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. കോവിഡ് ബാധിച്ച ആളിനൊപ്പം ജോലി നോക്കിയ ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ മന്ത്രി നിർദേശിച്ചു.
