ബിഷപ്പ് ഫ്രാങ്കോയുടെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി


കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടായിരുന്നു ഫ്രാങ്കോ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

സാക്ഷിമൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കേസിൽ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. എന്നാൽ പ്രഥമദൃഷ്ട്യാ പീഡനക്കേസ് നിലനിൽക്കുമെന്നും മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനാണ് ഫ്രോങ്കോ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

നേരത്തെ സമാന ആവശ്യവുമായി ബിഷപ്പ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയും ഹർജി കോടതി മാർച്ച് 16 ന് തള്ളുകയും ചെയ്തിരുന്നു. തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ പുനപരിശോധനാ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed