കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസ്: യുവനടിയുടെയും പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി


ഷീബ വിജയൻ


കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. യുവനടി അതുല്യ ചന്ദ്ര, നടനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ബിബിൻ പെരുമ്പിള്ളി, കെ.ബി. വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് പരാതി. ഡോക്ടറുടെ മൊബൈൽ ഫോണുകളും വാച്ചും സംഘം കവർന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. തങ്ങൾ ഡോക്ടറെ മർദിച്ചിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയാനായി വിളിച്ചു വരുത്തുകയാണ് ചെയ്തതെന്നുമാണ് ജാമ്യാപേക്ഷയിൽ പറഞ്ഞത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം നടി അതുല്യ ചന്ദ്രയുടെ അടുത്ത ബന്ധുവായ അമ്പതുകാരി നൽകിയ പരാതിയിലാണ് ഇൻഫോപാർക്ക് പൊലിസ് ഡോക്ടർക്കെതിരെ കേസ് എടുത്തത്. ഡോക്ടറുടെ ഫോണിൽ നിന്നും 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. നടി സമർപ്പിച്ച ബലാത്സംഗ കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിനായി പൊലിസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

article-image

klklklkl

You might also like

  • Lulu Exchange
  • Straight Forward

Most Viewed