കൊറോണ കാലത്തെ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതല്‍


ലണ്ടന്‍: കൊറോണ കാലത്തെ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതല്‍. സതാംപ്ടണിലെ ദ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടുമായി വെസ്റ്റിന്‍ഡീസിന്റെ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുന്നത്. കാണികളെ മാറ്റിനിര്‍ത്തിയുള്ള മത്സരങ്ങള്‍ ലൈവ് സംപ്രേക്ഷണവും ഓണ്‍ലൈന്‍ സ്ട്രീമിംഗും നടക്കുമെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

സോണി ചാനലിനാണ് ഇസിബി കരാര്‍ നല്‍കിയിരിക്കുന്നത്. കളിക്കാര്‍ക്ക് ആവേശം പകരാന്‍ കാണികളുടെ ആരവങ്ങളും കയ്യടികളും സ്പീക്കറിലൂടെ സ്റ്റേഡിയത്തില്‍ കേള്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുന്നത്. ആകെ മൂന്ന് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. നാളെ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം 16-ാം തീയതിയും 24-ാം തീയതിയും രണ്ടും മൂന്നും ടെസ്റ്റ്ുകള്‍ മാഞ്ചസ്റ്ററിലാണ് നടക്കുക. ഇംഗ്ലീഷ് നിരയില്‍ ബെന്‍ സ്റ്റോക്‌സ്, ജോ ഡെന്‍ലീ എന്നിവര്‍ ബാറ്റിംഗിലെ പ്രതീക്ഷയാണ്. ബൗളിംഗില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡും ജോഫ്രാ ആര്‍ച്ചറും ടീമിനെ നയിക്കും. വെസ്റ്റിന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡറും ജോണ്‍ കാംബെല്ലിലുമാണ് പ്രതീക്ഷ. എന്നാല്‍ ബൗളിംഗിലാണ് കരീബിയന്‍ നിര പ്രതീക്ഷയര്‍പ്പിക്കുന്നത്. കീമര്‍ റോച്ചെന്ന ശക്തനായ പേസ് ബൗളറുടെ പരമ്പരയാക്കി മാറ്റാനാണ് വിന്‍ഡീസ് ശ്രമം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed