സമൂഹ വ്യാപന സൂചന: ഐഎംഎ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തിന്‍റെ സൂചനകളുണ്ടെന്ന് ഐഎംഎ. ആരോഗ്യപ്രവർത്തകർ‌ക്കെല്ലാം കോവിഡ് പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകി. കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് കത്തിലെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. 

കാരുണ്യ പദ്ധതിയിൽ കോവിഡ് രോഗം കൂടി ഉൾപ്പെടുത്തണമെന്നും ഐഎംഎ നിർദേശിച്ചു. കോവിഡ് ചികിത്സ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കൂടി നൽകണം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ‌ അടക്കം ആരോഗ്യപ്രവർത്തകർ‌ക്കെല്ലാം കോവിഡ് പരിശോധന നടത്തണമെന്നും ഡോക്ടർമാരുടെ സംഘടന കത്തിൽ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed