ജോസ് പക്ഷത്ത് നിന്ന് ധാരാളം പേർ മടങ്ങിയെത്തുമെന്ന് പി.ജെ ജോസഫ്
കോട്ടയം: ജോസ് കെ. മാണി പക്ഷത്ത് നിന്ന് ധാരാളം പേർ മടങ്ങിയെത്തുമെന്ന് പി.ജെ ജോസഫ്. എന്നാൽ ആരെല്ലാമെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ നിന്ന് പുറത്താക്കിയതിൽ വേദനിക്കുന്ന നിരവധി പ്രവർത്തകർ ആ പാർട്ടിയിലുണ്ട്. അവരെല്ലാം പാർട്ടിയിലേക്ക് തിരിച്ചുവരും. ജോസ് കെ. മാണി സ്വഭാവികമായും പുറത്താകുമെന്നും ജോസഫ് പറഞ്ഞു. എംഎൽഎമാർ വരുമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

