ഗതാഗത മന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം


കോഴിക്കോട്: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് പുല്ലാളൂരിൽവച്ചായിരുന്നു മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. 

സംഭവത്തിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed