പാകിസ്ഥാനിൽ സ്റ്റോക്ക് എക്സ്ചേഞ്ചിനുനേരെ ഭീകരാക്രമണം; നിരവധി മരണം


കറാച്ചി: പാകിസ്ഥാനിൽ സ്റ്റോക്ക് എക്സ്ചേഞ്ചിനുനേരെ ഭീകരാക്രമണം. കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിനുനേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേരും അക്രമികളും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

അതീവ സുരക്ഷയുള്ള മേഖലയിലെ കെട്ടിടത്തിലേക്ക് അക്രമികൾ തോക്കുകളും ഗ്രനേഡുകളുമായി അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഏറ്റുമുട്ടലിൽ നാല് അക്രമികൾ കൊല്ലപ്പെട്ടെന്ന് കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമൻ വാർത്താ ഏജൻസികളോട് പറഞ്ഞു. നിരവധി സ്വകാര്യ ബാങ്കുകളുടെ ഹെഡ് ഓഫീസുകളും ഇവിടെയുണ്ട്. കൂടുതൽ അക്രമികൾ ഉണ്ടോ എന്ന് വ്യക്തമല്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed