ബ്ലാക്ക് മെയിൽ കേസ്; പ്രതികളിൽ ഒരാൾക്ക് കൊവിഡ്; അറസ്റ്റ് വൈകും
തൃശ്ശൂർ: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാൾക്ക് കൊവിഡ്. കേസിലെ ഒൻപതാം പ്രതിക്കാണ് കൊവിഡ്. ഇയാളുടെ അറസ്റ്റ് വൈകും. തൃശൂർ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്യാൻ മരട് പൊലീസ് എത്തിയപ്പോഴാണ് കൊവിഡാണെന്ന് വ്യക്തമായത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങുകയായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായാൽ അറസ്റ്റ് ഉണ്ടായേക്കും.

