ഇന്ന് 152 പേർക്ക് കോവിഡ്
തിരുവനന്തപുരം: തുടർച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നൂറിനു മുകളിൽ. ഇന്ന് 152 പേർക്കു രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണ് ഇന്നുണ്ടായത്. ഇതിനിടെ ഇന്ന് 81 പേർക്ക് രോഗമുക്തി നേടാനായത് ആശ്വാസമായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ- 17, പാലക്കാട്-16, തൃശൂർ 15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം- എട്ട്, കോട്ടയം-ഏഴ്, ഇടുക്കി-ആറ്, കാസർഗോഡ്- ആറ്, തിരുവനന്തപുരം-നാല്, കോഴിക്കോട്-മൂന്ന്, വയനാട്-രണ്ട്. എട്ട് പേർക്കു സമ്പർക്കത്തി ലൂടെ രോഗം പിടിപെട്ടു.
നിലവിൽ 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. ആകെ ഹോട്ട് സ്പോട്ടുകൾ 111. കേരളത്തിൽ ഇതുവരെ 3603 പേർക്കു കോവിഡ് ബാധിച്ചു. 1691 പേരാണ് വിവിധ ആശുപത്രികളിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഒമ്പതു ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

