പ്രവാസികളുടെ മടക്കം: കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ


ന്യൂഡൽഹി: പ്രവാസികളുടെ മടക്കത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം. ട്രൂ നാറ്റ് പരിശോധന അപ്രായോഗികമാണ് എന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചിരിക്കുന്നത്. രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്താൻ പരിമിതികളുണ്ടെന്നും കേന്ദ്രം പറയുന്നു. അതേസമയം, ട്രൂ നാറ്റിന് പകരം ആന്‍റി ബോഡി പരിശോധന ഏർപ്പെടുത്താനാണ് കേരളത്തിന്റെ നീക്കം.

ചാർട്ടേർഡ് വിമാനത്തിൽ മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ‍ക്ക് വിമാനത്തിൽ‍ പ്രവേശിക്കുന്നതിന് മുന്പ് ട്രൂ നാറ്റ് പരിശോധന നടത്തി കൊവിഡ് ഇല്ല എന്ന് ഉറപ്പ് പരുത്തുന്നതാണ് കേരളം മുന്നോട്ടുവെച്ച പ്രധാന നിർദ്ദേശം. എന്നാൽ, ട്രൂ നാറ്റ് പരിശോധന പല വിദേശ രാജ്യങ്ങളും അംഗീകരിച്ചില്ലെന്നും അതിനാൽ‍, ഈ നിർദ്ദേശം അപ്രായോഗികമാണെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.  

കൊവിഡ് രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്നായിരുന്നു കേരളത്തിന്‍റെ രണ്ടാമത്തെ പ്രധാന നിർദ്ദേശം. എന്നാൽ‍, ഇതിന് പരിമിതികളുണ്ടെന്നും കേന്ദ്രം കേരളത്തെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed