സംവിധായകൻ സച്ചിക്ക് ബ്രെയിൻ ഹൈപ്പോക്സിയ എന്ന് റിപ്പോർട്ട്


തൃശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് ബ്രെയിൻ ഹൈപ്പോക്സിയ എന്ന് റിപ്പോർട്ട്. രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നും രക്ഷപ്പെട്ടാലും സാധാരണ രീതിയിലുള്ള ജീവിതം സാധ്യമാവില്ലെന്നും സൂചനയുണ്ട്. ബ്രെയിൻ ഹൈപ്പോക്സിയ ബാധിച്ചവർ അതിജീവിച്ചത് ചുരുക്കം ആളുകളാണെന്നതും സച്ചിയുടെ അവസ്ഥ സങ്കീർണമാണെന്നതിന്റെ സൂചനയാണ്.

തലച്ചോറിന് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത സമയത്താണ് ബ്രെയിൻ ഹൈപ്പോക്സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം, ബ്രെയിൻഞ്ചുറി, സ്ട്രോക്ക്, കാർബൺ മോണോക്സൈഡ് വിഷം എന്നിവയാണ് ബ്രെയിൻ ഹൈപ്പോക്സിയയുടെ മറ്റ് കാരണങ്ങൾ.

തൃശൂർ ജൂബിലി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ വേണ്ടി വന്നിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടർന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു. നിലവിൽ, അദ്ദേഹം വെന്റിലേറ്ററിലാണെന്നാണ് വിവരം.‌

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed