പ്രവാസികളെ കൊണ്ടുവരാനായി ആദ്യ വിമാനം നെടുന്പാശേരിയിൽ നിന്ന് പുറപ്പെട്ടു


കൊച്ചി: പ്രവാസികളെ കൊണ്ടുവരാനായി ആദ്യ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അബുദാബിയിലേക്ക് പോയത്. അതേസമയം, പ്രവാസികളുടെ തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണമാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് വിമാനത്താവളത്തിലേക്കോ ക്വാറന്റൈൻ കേന്ദ്രത്തിലേക്കോ പ്രവേശനമില്ല. 

ചരിത്രത്തിലിടം പിടിക്കുന്ന രക്ഷാദൗത്യത്തിന് എയർ ഇന്ത്യയും പൂർണ്ണസജ്ജരാണ്. 12 അംഗ ക്യാബിൻ ക്രൂവാണ് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ടത്. ദൗത്യ സംഘത്തിനായി തെരഞ്ഞെടുത്തതിൽ അഭിമാനമെന്ന് ക്യാപ്റ്റൻ അൻഷോൽ ഷൗരാൻ പ്രതികരിച്ചു. പേടിയില്ലെന്നും സുരക്ഷ മുൻകരുതലെല്ലാം പൂർത്തിയായെന്നും ആത്മവിശ്വാസമെന്നും വിമാനത്തിലെ ക്യാബിൻ അംഗങ്ങൾ പറഞ്ഞു. കോസ്റ്റ് ഗാർഡ് മുൻ ഉദ്യോഗസ്ഥനായിരുന്നു അൻഷോൽ ഷൗരാൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed