ഹിസ്ബുൾ മുജാഹിദ്ദീന്‍റെ പ്രധാന കമാന്ററെ വധിച്ചതായി സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ നടത്തിയ ഏറ്റുമുട്ടലിൽ തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്‍റെ പ്രധാന കമാന്‍റർമാരിലൊരാളെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച പുൽവാമയിലെ അവന്തിപോര പ്രദേശത്ത് നടത്തിയ ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ കമാന്‍റർ കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാശ്മീരിൽ നിന്ന് യുവാക്കളെ ഹിസ്ബുൾ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരിൽ പ്രധാനിയെയാണ് വധിച്ചതെന്നാണ് വിവരങ്ങൾ.

