ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി കേരളം


തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകളിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പുറത്തിറക്കിയ മാനദണ്ധങ്ങളിലെ അവ്യക്തത ഒഴിവാക്കാൻ സംസ്ഥാന സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. ഗ്രീൻസോണിൽ കൂടുതൽ ഇളവുകൾ വരുത്തിയെന്ന വിലയിരുത്തലിൽ ജനങ്ങൾ നിരത്തിലിറങ്ങിയത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്.

∗ റെഡ്‌സോൺ‍ ജില്ലകളിലെ ഹോട്ടസ്‌പോട്ടുകളിൽ (കണ്ടയിന്‍മെന്‍റ് സോൺ) നിലവിലെ കർശന നിയന്ത്രണം തുടരും. 

∗ ഓറഞ്ച് സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും നിലവിലെ കർശന നിയന്ത്രണം തുടരണം. 

∗ഹോട്ട്‌സ്‌പോട്ടുകളുള്ള നഗരസഭകളിൽ അതാത് വാർഡുകളാണ് മാനദണ്ധങ്ങൾ പാലിക്കേണ്ടത്. 

∗ പഞ്ചായത്തുകളിൽ വാർഡുകളും അതിനോട് കൂടിച്ചേർന്ന സ്ഥലങ്ങളും മാനദണ്ധം പാലിക്കണം. 

∗ ഗ്രീൻസോണിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ധം പാലിക്കണം.

∗ മാളുകളും ബാർബർ ഷോപ്പുകളും മദ്യശാലകളും ഗ്രീൻസോണുകളിലും തുറക്കില്ല.

∗ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷ നടത്തിപ്പിനായി മാത്രം തുറക്കാം.

∗ ഗ്രീൻസോണിൽ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം.

∗ ഈ സ്ഥാപനങ്ങളിൽ പരമാവധി അന്പതു ശതമാനം ജീവനക്കാരാകാം.

∗ ഗ്രീൻ സോണിൽ രണ്ടു നില അല്ലാത്ത ടെക്ൈസ്റ്റൽ തുറക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed