ലോക്ക്ഡൗൺ ലംഘനം: അടൂർ പ്രകാശിനെതിരെ കേസ്


തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ചതിന് കോൺ‍ഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിനെതിരെ കേസ്. നെടുമങ്ങാട് കോടതി സമുച്ചയത്തിൽ ഭഷ്യധാന്യ കിറ്റ് വിതരണം ചെയ്ത സംഭവത്തിലാണ് കേസ്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിനാണ് കേസ്. 

കിറ്റ് വിതരണ ചടങ്ങിൽ ഇരുനൂറിലധികം പേർ ഒത്തുകൂടിയെന്നാണ് പോലീസ് പറയുന്നത്. ചടങ്ങ് ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്‍റെ ലംഘനമാണെന്നും പോലീസ് പറയുന്നു. ചടങ്ങിന്‍റെ വീഡിയോ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടിരുന്നു. അതേസമയം, ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ചെന്ന ആരോപണം അടൂർ പ്രകാശ് നിഷേധിച്ചു. ചട്ടം പാലിച്ചാണ് കിറ്റ് വിതരണം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed