നെയ്യാറ്റിൻകരയിൽ 9 പൊലീസുകാർ കൊവിഡ് നിരീക്ഷണത്തിൽ


തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിലെ നെയ്യാറ്റിൻകരയിൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ഊർ‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒന്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ അടുത്ത ബന്ധുവുമായി സന്പർക്കത്തിൽ ഏർപ്പെട്ട സാഹചര്യത്തിലാണ് നീരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയത്. നെയ്യാറ്റിൻകരയിലെ 10 നഗരസഭാ വാർഡുകളും നാല് പഞ്ചായത്തുകളും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. 

നെയ്യാറ്റിൻകര സ്വദേശിക്കും കന്യാകുമാരി സ്വദേശിക്കുമാണ് ഇന്നലെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ച നിലയിൽ  27ആം തീയതിയാണ് കന്യാകുമാരിയെ സ്വദേശിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28ന് മെഡിക്കൽ കോളെജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും പിന്നീട് രോഗിയുടെ ആവശ്യപ്രകാരം നിംസിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു.

രക്തം ഛർദിച്ചതിനെ തുർന്നാണ് 48കാരനായ രണ്ടാമത്തെ രോഗിയെ 27ന് റോളണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28ന് നിംസിലേക്ക് മാറ്റി. ഇവർ ഇപ്പോൾ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് പാറശ്ശാല ആശുപത്രിയിലെ 29 ജീവനക്കാരെയും റോളണ്ട് ആശുപത്രിയിലെ 14 പേരെയും നിംസ് ആശുപത്രിയിലെ 45 പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ അടുത്ത ബന്ധുമായി ഇടപടകിയ പൊലീസുകാരാണ് നിരീക്ഷണത്തിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed