തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ വിഷം കഴിച്ച് മരിച്ചു
ഇടുക്കി: തൃശ്ശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ.യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പന വാഴവര സ്വദേശി അനിൽകുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ കാന്റീൻ ചുമതലയാണ് അനിൽകുമാറിനുണ്ടായിരുന്നത്. ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

