ആറു വയസ്സുകാരനായ മകന്റെ മുന്നിൽ ദന്പതികളെ കൊന്ന പ്രതിക്ക് വധശിക്ഷ
ആലപ്പുഴ: അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന്റെ പേരിൽ ദന്പതികളെ ആറു വയസ്സുകാരനായ മകന്റെ മുന്നിലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര പല്ലാരിമംഗംലം പൊണ്ണശേരി കിഴക്കതിൽ തിരുവമ്പാടി വീട്ടിൽ ആർ.സുധീഷിന് (41) വധശിക്ഷ. പല്ലാരിമംഗലം ദേവു ഭവനത്തിൽ ബിജു (42), ഭാര്യ ശശികല (35) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ആലപ്പുഴ സെഷൻസ് കോടതിയുടേതാണു വിധി

