ശബരിമല മരക്കൂട്ടത്തെ അപകടം: ചികിത്സയിലിരുന്ന തെലങ്കാന സ്വദേശി മരിച്ചു


പത്തനംതിട്ട: ശബരിമല മരക്കൂട്ടത്ത് മരം ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ഗുരുതരമായ പരിക്കേറ്റ തെലങ്കാന സ്വദേശി രവി (30) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രവിയെ തെലങ്കാനയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച അർധരാത്രിയാണ് മരം ഒടിഞ്ഞു വീണ് തീർഥാടകർക്ക് പരിക്കേറ്റത്.  

സംഭവത്തില്‍ പത്ത് തീർത്ഥാടകർക്ക് പരിക്കേറ്റിരുന്നു. ഇവര്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരക്കൂട്ടം ചന്ദ്രാനന്ദൻ റോഡിലായിരുന്നു അപകടം. ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകരുടെ മുകളിലേക്ക് മരത്തിന്‍റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന, ഫയർഫോഴ്സ്, പോലീസ് സേനാംഗങ്ങൾ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed