പെരുന്പാവൂരിൽ‍ കൊല്ലപ്പെട്ടത് മലയാളി യുവതി: അസം സ്വദേശി പിടിയിൽ‍, കൊലയാളി സി.സി.ടി.വി തകർ‍ത്തു


എറണാകുളം: പെരുന്പാവൂരിൽ കടമുറിക്കു മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. പെരുന്പാവൂർ കുറുപ്പുംപടി സ്വദേശി ദീപ (42) യാണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി ഉമർ അലിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഒരുമണിയോടെ പെരുന്പാവൂർ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിന് സമീപത്തായാണ് സംഭവം നടന്നത്.

ദീപയും ഉമർ‍ അലിയും കൂടെ പെരുന്പാവൂർ‍ ഗവണ്‍മെന്‍റ് ഗേൾ‍സ് ഹയർ‍സെക്കന്‍ററി സ്കൂളിന്‍റെ സമീപത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്‍റെ സിസിടവി ദൃശ്യങ്ങൾ‍ പോലീസിന് ലഭ്യമായിട്ടുണ്ട്. തൂന്പ ഉപയോഗിച്ച് ദീപയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർ‍ന്ന് സി.സി.ടി.വി ശ്രദ്ധയിൽ‍പ്പെട്ടതോടെ പ്രതി ഇത് തല്ലിതകർ‍ത്തു. എന്നാൽ‍ സമീപത്തുള്ള ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ‍ നിന്ന് പോലീസിന് നിർ‍ണ്ണായക വിവരങ്ങൾ‍ ലഭിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed