രാജീവ് കളമശ്ശേരിക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് നിർമ്മാതാവ് ശാന്തിവിള ദിനേശ്


കൊച്ചി: മിമിക്രിവേദികളിൽ ചിരിയുടെ അമിട്ടു പൊട്ടിക്കുന്ന പ്രിയതാരം രാജീവ് കളമശ്ശേരിക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് നിർമ്മാതാവ് ശാന്തിവിള ദിനേശ്. എ.കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും ഒ. രാജഗോപാലായും അനുകരണത്തിലൂടെ കയ്യടി നേടിയ രാജീവ് ഇപ്പോൾ  ജീവിതം തിരികെ പിടിക്കാൻ മല്ലിടുകയാണ്. ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും അടിയന്തിരമായ ആൽജിയോപ്ലാസ്റ്റി ചെയ്യണം. അഞ്ച് പെൺകുട്ടികളുടെ പിതാവ് കൂടിയായ രാജീവിന് സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള  ശാന്തിവിള ദിനേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: “രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല....... കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്.....! പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല...... പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം......! രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്...... പെൺകുട്ടികളല്ല ....... പെൺകുഞ്ഞുങ്ങൾ ......! രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി...... അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്.....! പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്...... സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു..... ഭേദമായി വന്നതാണ്.... ഇപ്പോഴിതാ ഹൃദയം പിണങ്ങി.... കൊച്ചിയിലെ Renai Medicityയിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി. അടിയന്തിരമായി ആഞ്ജിയോപ്ലാസ്റ്റി ചെയ്യണം. സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്. ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു..... ചെയ്യാം എന്ന മറുപടിയും വന്നു..... മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്. ശ്രമങ്ങൾ തുടരാം......

രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ ...... ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ....... ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്....... ഉപേക്ഷ വിചാരിക്കരുത്..... ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം .....”

 

 

A S Rajeev

 

A/c No. 10120100187644

 

IFSC Code FDRL0001012

 

Federal Bank

 

Kalamassery Branch

 

Kochi

You might also like

  • Lulu Exchange
  • Straight Forward

Most Viewed