നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഇരുപതോളം പേര്‍ക്ക് പരിക്ക്
മലപ്പുറം: വെന്നിയൂര്‍ കൊടിമരത്ത് നിയന്ത്രണം കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
എതിരെ വരികയായിരുന്നു പിക്കപ്പ് വാനിനെ ഇടിച്ച ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷമാണ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പിരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓടിക്കൂടിയ നാട്ടുകാരുടെയും തിരൂരങ്ങാട് പോലീസിന്‍റെയും ഹൈവേ പോലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സ്കൂട്ടര്‍ യാത്രികര്‍ക്കും പിക്കപ്പ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

